Friday, September 24, 2010
Impulses of Love
ഒരിക്കല്‍
പ്രഭാത നക്ഷത്രവും ഉദയ സൂര്യനും എന്നോട് ചോദിച്ചിരുന്നു
ആരാണ് 'മീനാക്ഷി'? ഞാന്‍ അറിയില്ല എന്ന് പറഞ്ഞു .
മഞ്ഞ റോസപ്പൂക്കളെ തഴുകി വന്ന ഇളം കാറ്റും
എന്നോട് ചോദിച്ചിരുന്നു "നീ അവളെ പ്രേമിക്കുന്നുവോ? "
എന്റെ ഉത്തരം ആദ്യത്തേതു തന്നെ ആയിരുന്നു !
എന്നിട്ട് ഏകാന്തമായ പ്രപഞ്ചത്തോട് ഞാന്‍ പാടി-
'അവള് എനിയ്ക്കു പ്രണയത്തിന്റെ ആവേഗങ്ങള്‍ ആണ്
സ്വപ്നങ്ങളുടെ സംഗീതവും ഹൃദയത്തിന്റെ തുടിപ്പുകളും ആണ്
അവള് പരിശുദ്ധിയുടെയും പ്രേമത്തിന്റെയും മൂര്‍ത്തീ ഭാവമാണ് .
അവളുടെ കണ്ണുകള്‍ക്ക് നക്ഷത്രങ്ങളുടെ തിളക്കമുണ്ടെന്ന് എനിക്കറിയാം
പൊട്ടിചിരികള്ക്ക് മഴത്തുള്ളികളുടെ കിലുക്കവും
അവളുടെ കണ്ണുനീര് തുള്ളികളാണ് എന്റെ മുറ്റത്തെ മണ്‍സൂണ്‍
എന്നും എനിക്കറിയാം .അത്രമാത്രം !
ഇന്ന്
അവള് ആകാശ ഗംഗയില്‍ എവിടെയോ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു !
നക്ഷത്രങ്ങളുടെ തിളക്കത്തെയും,മഴത്തുള്ളികളുടെ കിലുക്കവും
എനിയ്ക്കു തിരിച്ചറിയാന്‍ ആകുന്നില്ല ?
ചിലര്‍ പറയുന്നു അവള് ഒരു നക്ഷത്രമായി മാറിയിരിക്കാം !
ലോകം എന്റെ പൂക്കളില്‍ നിന്നും സുഗന്ധത്തെയും,
എന്റെ മഴവില്ലില്‍ നിന്നും വര്‍ണ്ണങ്ങളെയും എടുത്തു മാറ്റിയിരിക്കുന്നു .
എന്റെ ലോകത്തിന്റെ നിറവും സുഗന്ധവും അവള് മാത്രമായിരുന്നു
എന്നതല്ലേ സത്യം ?
എന്നിട്ടും എനിയ്ക്കു ചുറ്റും മണ്‍സൂണ്‍ മാത്രം ഇന്നും പെയ്തൊഴിയുന്നു .
കണ്ണുനീര് എന്റെ ആണെന്ന് മാത്രം !
ഒരു നാള്
ഈ ഏകാന്ത ലോകം വിട്ടു ഞാനും പോകും
ഒരു ആത്മാവ് കൂടെ ആകാശ ഗംഗയിലേക്ക് സ്വാഗതം ചെയ്യപ്പെടും
മഴമേഘങ്ങള്‍ എന്റെ ചൈതന്യത്തെ കഴുകി ശുദ്ധമാക്കും
ഒഴുകി ഒലിക്കുന്ന നിറ നിലാവ് എന്റെ കുപ്പയമാക്കപ്പെടും
അങ്ങിനെ ഞാനും ഒരു നക്ഷത്രമാക്കപ്പെടും !
എന്റെ ലോകമേ ,അന്നു നീ കാണുക,കേള്‍ക്കുക എന്റെ പ്രണയം
മീനാക്ഷി ആരാണെന്നും അന്നു മാത്രം നീ അറിയുക
അതുവരെ സ്വപ്നങ്ങളും രഹസ്യങ്ങളും എന്റെ മാത്രമാണ്
എന്റെ മാത്രം !!!
Subscribe to:
Post Comments (Atom)

ormakal.. meenakshi... nammude aa pazhaya hostel muriyil ippozhum undo aavo??
ReplyDelete