Friday, September 24, 2010

Impulses of Love



ഒരിക്കല്‍
പ്രഭാത നക്ഷത്രവും ഉദയ സൂര്യനും എന്നോട് ചോദിച്ചിരുന്നു
ആരാണ് 'മീനാക്ഷി'? ഞാന്‍ അറിയില്ല എന്ന് പറഞ്ഞു .
മഞ്ഞ റോസപ്പൂക്കളെ തഴുകി വന്ന ഇളം കാറ്റും 
എന്നോട് ചോദിച്ചിരുന്നു "നീ അവളെ പ്രേമിക്കുന്നുവോ? "
എന്‍റെ ഉത്തരം ആദ്യത്തേതു തന്നെ ആയിരുന്നു !

എന്നിട്ട് ഏകാന്തമായ പ്രപഞ്ചത്തോട്‌ ഞാന്‍ പാടി- 

'അവള്‍  എനിയ്ക്കു പ്രണയത്തിന്റെ ആവേഗങ്ങള്‍ ആണ്
സ്വപ്നങ്ങളുടെ സംഗീതവും ഹൃദയത്തിന്റെ തുടിപ്പുകളും ആണ് 
അവള്‍ പരിശുദ്ധിയുടെയും പ്രേമത്തിന്റെയും മൂര്‍ത്തീ ഭാവമാണ് .
അവളുടെ കണ്ണുകള്‍ക്ക്‌ നക്ഷത്രങ്ങളുടെ തിളക്കമുണ്ടെന്ന് എനിക്കറിയാം 
പൊട്ടിചിരികള്‍ക്ക് മഴത്തുള്ളികളുടെ കിലുക്കവും 
അവളുടെ കണ്ണുനീര്‍ തുള്ളികളാണ് എന്‍റെ മുറ്റത്തെ മണ്‍സൂണ്‍ 
എന്നും എനിക്കറിയാം .അത്രമാത്രം !

ഇന്ന് 

അവള്‍ ആകാശ ഗംഗയില്‍ എവിടെയോ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു !
നക്ഷത്രങ്ങളുടെ തിളക്കത്തെയും,മഴത്തുള്ളികളുടെ കിലുക്കവും 
എനിയ്ക്കു തിരിച്ചറിയാന്‍ ആകുന്നില്ല ?

ചിലര്‍ പറയുന്നു അവള്‍ ഒരു നക്ഷത്രമായി മാറിയിരിക്കാം !
ലോകം എന്‍റെ പൂക്കളില്‍ നിന്നും സുഗന്ധത്തെയും,
എന്‍റെ മഴവില്ലില്‍ നിന്നും വര്‍ണ്ണങ്ങളെയും എടുത്തു മാറ്റിയിരിക്കുന്നു .
എന്‍റെ ലോകത്തിന്റെ നിറവും സുഗന്ധവും അവള്‍ മാത്രമായിരുന്നു 
എന്നതല്ലേ സത്യം ?
എന്നിട്ടും എനിയ്ക്കു ചുറ്റും മണ്‍സൂണ്‍ മാത്രം  ഇന്നും പെയ്തൊഴിയുന്നു .
കണ്ണുനീര്‍ എന്‍റെ ആണെന്ന്  മാത്രം !  

ഒരു നാള്‍ 

ഈ ഏകാന്ത ലോകം വിട്ടു ഞാനും പോകും 
ഒരു ആത്മാവ് കൂടെ ആകാശ ഗംഗയിലേക്ക്  സ്വാഗതം ചെയ്യപ്പെടും 
മഴമേഘങ്ങള്‍ എന്‍റെ ചൈതന്യത്തെ കഴുകി ശുദ്ധമാക്കും 
ഒഴുകി ഒലിക്കുന്ന നിറ നിലാവ്  എന്‍റെ കുപ്പയമാക്കപ്പെടും 
അങ്ങിനെ ഞാനും ഒരു നക്ഷത്രമാക്കപ്പെടും !

എന്‍റെ ലോകമേ ,അന്നു നീ കാണുക,കേള്‍ക്കുക എന്‍റെ പ്രണയം 
മീനാക്ഷി ആരാണെന്നും അന്നു മാത്രം നീ അറിയുക 
അതുവരെ സ്വപ്നങ്ങളും രഹസ്യങ്ങളും എന്‍റെ മാത്രമാണ് 
എന്‍റെ മാത്രം !!!              

ഉദയ ചിന്തകള്‍


പ്രപഞ്ചം

ഉദയം ,പ്രപഞ്ചത്തിലും അതിന്‍റെ ഓരോ തലത്തിലും 
എങ്കിലും അതിന്‍റെ ഉദയവും അജ്ഞാതം .
അനന്തതയിലെവിടെയോ ബിഗ്‌ ബന്ഗിന്റെ പൊട്ടിത്തെറി 
ഉദയം. സമസ്ഥതിന്റെയും!

ഭൂമി

ഉദയം ,അതായിരുന്നു തുടക്കം
പിന്നെ ജീവന്റെ ഉദയം .ഏറെയും
അനേകം സ്രഷ്ടാക്കള്‍ ,സൃഷ്ടികള്‍. 
സ്രഷ്ടാക്കള്‍ അഭിനന്ടിക്കപ്പെടുന്നു 
ഉദയത്തിന്റെ സ്രഷ്ടാക്കള്‍ .

ഉദയ തെയ് വെറുക്കുന്നവര്‍ -അവര്‍ 
ഉദയത്തിന്റെ 'പണിപ്പുരയെ' വിറ്റു കാശാക്കുന്നു.
പിന്നെയും സ്രഷ്ടാക്കള്‍  അറിയപ്പെടാത്ത ഒരായിരം ഉദയങ്ങള്‍.
ഉദയം ,അത് പിന്നെയും തുടര്‍ന്ന് പോകുന്നു .

മനസ്സ് 

ഉദയ കേന്ദ്രം .എല്ലാത്തിന്റെയും    
സൃഷ്ടി,സ്ഥിതി ,സംഹാരം  
ഉദയം-ചിന്തയുടെ, വികാരത്തിന്‍റെ .
എല്ലാം ഉദിച്ചുയരുന്ന സൂഷ്മ ബിന്ദു .

ചിന്തകള്‍ 

അസ്തമയത്തെ തിരിച്ചറിയാതെ ഉദിച്ചുയരുന്ന 
ഒരായിരം ഉദയങ്ങളെ  കുറിച്ച് !

ഉദയ ചിന്തകള്‍ 

അനന്തത ! ! !                  
  

  

Sunday, September 12, 2010

                                                            കുപ്പിവളകള്‍




നാനാ, നീ തന്നിട്ടു പോയ കുപ്പിവളകള്‍ എല്ലാം
ഇന്നലെ വീണു ഉടഞ്ഞിരിക്കുന്നു.
ചിതറിതെറിച്ചു അവശേഷിച്ചിരിക്കുന്നത്
വളപ്പൊട്ടുകള്‍ മാത്രമാണ് !
ഇന്ന് , അതില്‍ നിന്‍റെ നിറങ്ങളെയും, 
ഓര്‍മ്മകളെയും വേര്‍തിരിക്കുക വയ്യ .
ഇനി, ഞാന്‍  അതിനു ശ്രമിക്കുന്നുമില്ല !
*                      *                         *
പച്ച നിറത്തിലുള്ള കുപ്പിവളകള്‍ എനിക്കു
സമ്മാനിച്ചത്‌ നീ ആയിരുന്നു .
ഒരു സൌഹൃത ദിനത്തിലെ സമ്മാനം !
ഞാന്‍ അനിയുമ്പോഴേക്കും  നീ പറഞ്ഞിരുന്നു 
പച്ച - പ്രതീക്ഷയുടെ നിറം ആണെന്ന് !

പച്ചപ്പ്‌  ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് അന്നു മുതലാണ് .
ഓരോ പുതു നാമ്പുകളും പ്രതീക്ഷയുടെതാണ്.
ഓരോ തളിരുകളും ഋതു ഭേദത്തിന്റെയും.
പ്രതീക്ഷകളാണ്  ജീവിതത്തിന്‍റെ ഊര്‍ജ്ജം  
എന്ന് ഞാന്‍ തിരിച്ചറിഞ്ഞു .
 *                       *                            *
മഞ്ഞ നിറത്തിലുള്ള കുപ്പിവളകള്‍ എനിയ്ക്കു 
സമ്മാനിച്ചതും നീ ആയിരുന്നു 
ആ പ്രണയ ദിനത്തിലെ സമ്മാനം !
ഞാന്‍ അണിഞ്ഞു കഴിഞ്ഞപ്പോള്‍  നീ 
സ്വകാര്യമായി പറഞ്ഞു ,
മഞ്ഞ -ഒരു വസന്തത്തിന്‍റെ തുടക്കം ആണെന്ന് !

പ്രണയം  തളിരിട്ടതും പൂത്തു വിടര്‍ന്നതും 
അതിനു ശേഷം ആയിരുന്നു.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും 
നമുക്ക് പതുക്കെ ഒരു ആഘോഷമായി  മാറി .
*                             *                                   *
നീല നിറത്തിലുള്ള കുപ്പിവളകള്‍ അണിയിച്ചു തരുവാന്‍ 
ദിനങ്ങളുടെ  ഔപചാരികത നിനക്ക് വേണ്ടായിരുന്നു 
പ്രേമം ആകാശം പോലെ  അനന്തമല്ലേ ?

ചെമപ്പ് കുപ്പിവളകലോടൊപ്പം അന്നു നീ 
ഒരു ചുംബനവും തന്നു .
നീ പറയാതെ തന്നെ ഞാന്‍ അറിഞ്ഞു -
ചെമപ്പ് ഒരു ദാഹമാണ് -മാംസത്തിന്റെ  !!

ഓരോ ഋതുവിനും  നിനക്ക് ഓരോ നിറങ്ങള്‍ 
ഉണ്ടായിരുന്നു.... ഓരോ കാരണങ്ങളും .
ഞാന്‍ ആഗ്രഹിച്ചതും അത് മാത്രമായിരുന്നു .

നീ അടുത്തുള്ളപ്പോഴെല്ലാം  നിറങ്ങളുടെ ഭാവുകത്വവും ,
സ്പടികത്തിന്റെ  കിലുക്കവും പ്രണയത്തിന്റെ -
അര്‍ത്ഥതലങ്ങളും എനിയ്ക്കു അപ്രധാനമായിരുന്നു.

അന്ന് എന്‍റെ പ്രതീക്ഷയും ,വസന്തവും ,ദാഹവും 
നീ മാത്രമായിരുന്നു !
 *                         *                             *
നീ തന്നിട്ടു പോയ കുപ്പിവളകള്‍ എല്ലാം 
ഇന്നലെ വീണു ഉടഞ്ഞിരിക്കുന്നു ?
ചിതറി തെറിച്ചു അവസാനിച്ചിരിക്കുന്നത് 
വളപ്പൊട്ടുകള്‍ മാത്രമാണ് .

സ്പടികത്തെക്കാള്‍ ദുര്‍ബലമാണ് സ്വപ്‌നങ്ങള്‍ !
നിലം പതിക്കുന്നതിനെക്കാള്‍ മുമ്പേ അവ ചിന്നി ചിതറുന്നു 

നിന്നെ അകത്തപ്പെട്ടതും, ഞാന്‍ ബന്ധനംങ്ങളാല്‍ 
ബന്ധിക്കപ്പെട്ടതും അത്തരം ദുര്‍ബലതകളാല്‍  ആയിരുന്നു .
ഒടുവില്‍ പ്രതിമുഖമായി നാം നടന്നകലുമ്പോള്‍ 
ഞാന്‍ തീരുമാനിച്ചു  ,നിന്‍റെ കുപ്പിവളകള്‍ ഉടക്കപ്പെടനം. 

എനിക്കറിയാം ഒന്നു മുറുകെ പിടിച്ചിരുന്നെങ്കില്‍- 
എല്ലാം ഉടഞ്ഞു ചിതറില്ലായിരുന്നു, എല്ലാം...? 

പച്ച നിറത്തിലുള്ള കുപ്പിവളകള്‍ എന്നിട്ടും സൂക്ഷിക്കപ്പെട്ടു !
പറഞ്ഞു തന്നത് നീ തന്നെ ആണ്-
പച്ച 'പ്രതീക്ഷയുടെതാണ്' എന്ന് .  
  ഇവിടെ പ്രതീക്ഷ എന്‍റെ ആണ്-   
                                                ഒരു മറവിയുടെ ......!!?                                              

Thursday, April 8, 2010

നിഖില എന്ന പെണ്‍കുട്ടിക്ക്...



                                       നീണ്ടു  നീണ്ട പ്രണയത്തിനു ഒടുവിലാണ്

ഞാന്‍ നിന്നെ അതു അറിയിച്ചത് .

അന്നു നീ ചോദിച്ചപോലെ , നീ ആരെന്നു

അറിയില്ലായിരുന്നു , എനിക്ക്.

കണ്ണുകള്‍ അടയ്ക്കപെട്ട , നിശബ്ദമായ

ഒരു അനുഭൂതി മാത്രമയിരുന്നു എന്‍റെതു.     



അഭ്യര്‍ഥനകള്‍ അധികം ആയപ്പോഴാവണം    നീ പറഞ്ഞത്

ഞാന്‍ നേട്ടങ്ങള്‍ ഒന്നും ഇല്ലാത്തവന്‍ ആണെന്ന് .

യാഥാര്‍ത്ഥ്യവും അത് തന്നെ ആയിരുന്നുവോ ?

ഹൃദയവും,പ്രണയവും ,സ്വപ്നങ്ങളും എല്ലാം

മൂല്യംഅറ്റവ     മാത്രമാണോ?


നാളെ നിന്‍റെ  വിവാഹമാണ് .

ഇപ്പോള്‍ നീ നനയുന്ന ഈ മഴ എന്‍റെ കണ്ണീരാണ് ,

തട്ടി തെറിപ്പിക്കുന്നത് എന്‍റെ ഒരുപാടുനാളത്തെ 
സ്വപ്നങ്ങളും.

  .

മഴ  തോരുമായിരിക്കാം ,പക്ഷെ മഴക്കാറുകള്‍ ?

ഞാന്‍ അതെങ്കിലും  സൂക്ഷിച്ചു വയ്ക്കട്ടെ . 
അനുവദിക്കൂ.....