Thursday, April 23, 2009

Remain Untold....





എപ്പോഴൊക്കെയോ ....


പ്രണയ ദീപ്തമായ നിന്‍റെ മിഴികള്‍ ഞാനും
വിറയലാര്‍ന്ന എന്‍റെ വിരലുകള്‍ നീയും ശ്രദ്ധിച്ചിരുന്നു .


ചില നിമിഷങ്ങള്‍ പങ്കു വെക്കാന്‍ എനിക്ക് നീയും നിനക്കു ഞാനും
മാത്രം മതി എന്ന് 'നമുക്കു' തോന്നിയിരുന്നു .


നീ എന്നോട് മാത്രം സംസാരിച്ചാല്‍ മതി എന്നു പറയാതെ പറഞ്ഞു പിണങ്ങിയ
ദിവസങ്ങള്‍ ഇന്നലെയെന്നപോലെ നമുക്കിടയില്‍ നില്ക്കുന്നു .


എന്തിന് ,

എന്നില്‍ നീയും നിന്നില്‍ ഞാനും പലപ്പോഴും സ്വാര്‍ത്ഥര്‍ ആയിരുന്നു

എന്നതും സത്യമായി അവശേഷിക്കുന്നു


എന്നിട്ടും ..

ഞാന്‍ പറയുമെന്നു നീയും നീ കേള്‍ക്കുമെന്ന് ഞാനും കരുതിയ

ഉള്‍തുടിപ്പുകള്‍ ഇന്നും പറയാതെ അവശേഷിക്കുന്നു ....?!

Tuesday, April 21, 2009

"A Death in Silence..."

ആ തിരക്കുകള്‍ക്കിടയില്‍ എപ്പോഴായിരുന്നു എന്നോര്‍മയ്യില്ല ,
ചിതറി ഉടയുന്ന പൊട്ടിച്ചിരികള്‍ ആയിരുന്നു നിന്നില്‍ ശ്രദ്ധേയം .
    പ്രവൃത്തിയിലെ ഊര്‍ജം മറ്റുള്ളവരേക്കാള്‍ നിന്നെ              ' ആകര്‍ഷക' ആക്കി.


നീ കടന്നു പോയപ്പോഴെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചാല്‍ എന്തെന്ന് ഞാന്‍ ആലോചിച്ചു .
എന്നാല്‍ അല്പാല്പമായി ഉടലെടുത്ത അപകര്‍ഷതാബോധം എന്നെ പിന്‍വലിച്ചു .
ഞാന്‍ പറയാതെയും നീ അറിയാതെയും സമയം കടന്നുപോയി .


ഒടുവില്‍... വിടപറയാന്‍ പോലും പരിചയമില്ലാതെ നാം പിരിയുമ്പോള്‍ ,
ഞാന്‍ അറിയുകയായിരുന്നു , ഒരു ബന്ധം "നിശബ്ദതയില്‍ മരിച്ചുപോയല്ലോ " എന്ന് ....!  

(In memory of a girl to whom I met in a science conference at Bangalore.The girl was so attractive that I couldn't open my lips and I kept mum for all her quistions, shaking my head with a smile just accepting what all she said...and  when she was moving away at the end I  realized that I couldn't keep any relation at least to say a 'bye' to her.If my complexes didn't keep me on backfoot,that would be the the beginning of a relation,might be a beautiful one...!! )