Thursday, April 23, 2009

Remain Untold....





എപ്പോഴൊക്കെയോ ....


പ്രണയ ദീപ്തമായ നിന്‍റെ മിഴികള്‍ ഞാനും
വിറയലാര്‍ന്ന എന്‍റെ വിരലുകള്‍ നീയും ശ്രദ്ധിച്ചിരുന്നു .


ചില നിമിഷങ്ങള്‍ പങ്കു വെക്കാന്‍ എനിക്ക് നീയും നിനക്കു ഞാനും
മാത്രം മതി എന്ന് 'നമുക്കു' തോന്നിയിരുന്നു .


നീ എന്നോട് മാത്രം സംസാരിച്ചാല്‍ മതി എന്നു പറയാതെ പറഞ്ഞു പിണങ്ങിയ
ദിവസങ്ങള്‍ ഇന്നലെയെന്നപോലെ നമുക്കിടയില്‍ നില്ക്കുന്നു .


എന്തിന് ,

എന്നില്‍ നീയും നിന്നില്‍ ഞാനും പലപ്പോഴും സ്വാര്‍ത്ഥര്‍ ആയിരുന്നു

എന്നതും സത്യമായി അവശേഷിക്കുന്നു


എന്നിട്ടും ..

ഞാന്‍ പറയുമെന്നു നീയും നീ കേള്‍ക്കുമെന്ന് ഞാനും കരുതിയ

ഉള്‍തുടിപ്പുകള്‍ ഇന്നും പറയാതെ അവശേഷിക്കുന്നു ....?!

2 comments:

  1. നന്നായി.... ഇനിയും പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
    പിന്നെ നിന്റെ അനുവാദം കൂടാതെ നിന്റെ ഒരു കവിതാ ശകലം ഞാന്‍ കുറച്ച് കാലം മുന്‍പു എന്റെ ബ്ലോഗില്‍ ഉപയോഗിച്ചിരുന്നു...

    ReplyDelete
  2. ഞാന്‍ പറയുമെന്നു നീയും നീ കേള്‍ക്കുമെന്ന് ഞാനും കരുതിയ

    ഉള്‍തുടിപ്പുകള്‍ ഇന്നും പറയാതെ അവശേഷിക്കുന്നു ....?!
    കൊള്ളാം കേട്ടൊ ഈ പ്രണയനൊമ്പരങ്ങൾ....

    ReplyDelete