കുപ്പിവളകള്‍
നാനാ, നീ തന്നിട്ടു പോയ കുപ്പിവളകള്‍ എല്ലാം
ഇന്നലെ വീണു ഉടഞ്ഞിരിക്കുന്നു.
ചിതറിതെറിച്ചു അവശേഷിച്ചിരിക്കുന്നത്
വളപ്പൊട്ടുകള്‍ മാത്രമാണ് !
ഇന്ന് , അതില്‍ നിന്‍റെ നിറങ്ങളെയും,
ഓര്‍മ്മകളെയും വേര്‍തിരിക്കുക വയ്യ .
ഇനി, ഞാന്‍ അതിനു ശ്രമിക്കുന്നുമില്ല !
* * *
പച്ച നിറത്തിലുള്ള കുപ്പിവളകള്‍ എനിക്കു
സമ്മാനിച്ചത് നീ ആയിരുന്നു .
ഒരു സൌഹൃത ദിനത്തിലെ സമ്മാനം !
ഞാന്‍ അനിയുമ്പോഴേക്കും നീ പറഞ്ഞിരുന്നു
പച്ച - പ്രതീക്ഷയുടെ നിറം ആണെന്ന് !
പച്ചപ്പ് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് അന്നു മുതലാണ് .
ഓരോ പുതു നാമ്പുകളും പ്രതീക്ഷയുടെതാണ്.
ഓരോ തളിരുകളും ഋതു ഭേദത്തിന്റെയും.
പ്രതീക്ഷകളാണ് ജീവിതത്തിന്‍റെ ഊര്‍ജ്ജം
എന്ന് ഞാന്‍ തിരിച്ചറിഞ്ഞു .
* * *
മഞ്ഞ നിറത്തിലുള്ള കുപ്പിവളകള്‍ എനിയ്ക്കു
സമ്മാനിച്ചതും നീ ആയിരുന്നു
ആ പ്രണയ ദിനത്തിലെ സമ്മാനം !
ഞാന്‍ അണിഞ്ഞു കഴിഞ്ഞപ്പോള്‍ നീ
സ്വകാര്യമായി പറഞ്ഞു ,
മഞ്ഞ -ഒരു വസന്തത്തിന്‍റെ തുടക്കം ആണെന്ന് !
പ്രണയം തളിരിട്ടതും പൂത്തു വിടര്‍ന്നതും
അതിനു ശേഷം ആയിരുന്നു.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും
നമുക്ക് പതുക്കെ ഒരു ആഘോഷമായി മാറി .
* * *
നീല നിറത്തിലുള്ള കുപ്പിവളകള്‍ അണിയിച്ചു തരുവാന്‍
ദിനങ്ങളുടെ ഔപചാരികത നിനക്ക് വേണ്ടായിരുന്നു
പ്രേമം ആകാശം പോലെ അനന്തമല്ലേ ?
ചെമപ്പ് കുപ്പിവളകലോടൊപ്പം അന്നു നീ
ഒരു ചുംബനവും തന്നു .
നീ പറയാതെ തന്നെ ഞാന്‍ അറിഞ്ഞു -
ചെമപ്പ് ഒരു ദാഹമാണ് -മാംസത്തിന്റെ !!
ഓരോ ഋതുവിനും നിനക്ക് ഓരോ നിറങ്ങള്‍
ഉണ്ടായിരുന്നു.... ഓരോ കാരണങ്ങളും .
ഞാന്‍ ആഗ്രഹിച്ചതും അത് മാത്രമായിരുന്നു .
നീ അടുത്തുള്ളപ്പോഴെല്ലാം നിറങ്ങളുടെ ഭാവുകത്വവും ,
സ്പടികത്തിന്റെ കിലുക്കവും പ്രണയത്തിന്റെ -
അര്‍ത്ഥതലങ്ങളും എനിയ്ക്കു അപ്രധാനമായിരുന്നു.
അന്ന് എന്‍റെ പ്രതീക്ഷയും ,വസന്തവും ,ദാഹവും
നീ മാത്രമായിരുന്നു !
* * *
നീ തന്നിട്ടു പോയ കുപ്പിവളകള്‍ എല്ലാം
ഇന്നലെ വീണു ഉടഞ്ഞിരിക്കുന്നു ?
ചിതറി തെറിച്ചു അവസാനിച്ചിരിക്കുന്നത്
വളപ്പൊട്ടുകള്‍ മാത്രമാണ് .
സ്പടികത്തെക്കാള്‍ ദുര്‍ബലമാണ് സ്വപ്‌നങ്ങള്‍ !
നിലം പതിക്കുന്നതിനെക്കാള്‍ മുമ്പേ അവ ചിന്നി ചിതറുന്നു
നിന്നെ അകത്തപ്പെട്ടതും, ഞാന്‍ ബന്ധനംങ്ങളാല്‍
ബന്ധിക്കപ്പെട്ടതും അത്തരം ദുര്‍ബലതകളാല്‍ ആയിരുന്നു .
ഒടുവില്‍ പ്രതിമുഖമായി നാം നടന്നകലുമ്പോള്‍
ഞാന്‍ തീരുമാനിച്ചു ,നിന്‍റെ കുപ്പിവളകള്‍ ഉടക്കപ്പെടനം.
എനിക്കറിയാം ഒന്നു മുറുകെ പിടിച്ചിരുന്നെങ്കില്‍-
എല്ലാം ഉടഞ്ഞു ചിതറില്ലായിരുന്നു, എല്ലാം...?
പച്ച നിറത്തിലുള്ള കുപ്പിവളകള്‍ എന്നിട്ടും സൂക്ഷിക്കപ്പെട്ടു !
പറഞ്ഞു തന്നത് നീ തന്നെ ആണ്-
പച്ച 'പ്രതീക്ഷയുടെതാണ്' എന്ന് .
ഇവിടെ പ്രതീക്ഷ എന്‍റെ ആണ്-
ഒരു മറവിയുടെ ......!!?

No comments:
Post a Comment